Fire at kalamasery kinfra park company
കൊച്ചി: കളമശേരിയില്‍ സ്വകാര്യ കമ്പനിയില്‍ അഗ്നിബാധ. കളമശേരി മെഡിക്കല്‍ കോളേജിനു സമീപം കിന്‍ഫ്രാ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ ലീഫ്സ് എക്ട്രാക്ഷന്‍ ലിമിറ്റഡ് എന്ന കമ്പനിയുടെ ഓയില്‍ ടാങ്കിലാണ് തീപിടുത്തമുണ്ടായത്. ഇന്നു രാവിലെ ആറു മണിയോടെയാണ് അപകടമുണ്ടായത്.
അഗ്നിബാധ ശ്രദ്ധയിപ്പെട്ട നാട്ടുകാര്‍ ഫയര്‍ഫോഴ്സിനെ വിളിക്കുകയായിരുന്നു. കൊച്ചിയിലെ ഫയര്‍ ഫോഴ്സിന്റെ വിവിധ യൂണിറ്റുകള്‍ തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ഇതുവരെ തീ നിയന്ത്രണവിധേയമായിട്ടില്ല. കൂടുതല്‍ സ്ഥലത്തേക്ക് തീ പടരാതിരിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. അപകടത്തെക്കുറിച്ച് ഇതുവരെ പ്രാഥമിക നിഗമനത്തില്‍ എത്തിയിട്ടില്ല.
Keywords: Fire, Kinfra park, kalamasery, Today
COMMENTS