Swapna Suresh's audio leakage
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ വീണ്ടും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം വ്യാപിപ്പിക്കുന്നു. സ്വപ്ന സുരേഷിന് ജുഡീഷ്യല്‍ കസ്റ്റഡിയിലായിരിക്കെ ഫോണ്‍ സന്ദേശം പ്രചരിപ്പിക്കാന്‍ അവസരം നല്കിയ പൊലീസുകാര്‍ക്കെതിരെ അന്വേഷണം ആരംഭിച്ച് ഇ.ഡി.
2020 ഡിസംബറില്‍ സ്വര്‍ണ്ണക്കടത്തു കേസില്‍ മുഖ്യമന്ത്രിക്കോ സര്‍ക്കാരിനോ പങ്കില്ലെന്ന സ്വപ്നയുടെ ശബ്ദ സന്ദേശം പ്രചരിച്ചിരുന്നു. ഇതിനു പിന്നില്‍ പൊലീസിലെ മൂന്ന് ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ച് ഇ.ഡിക്ക് വ്യക്തമായ വിവരം ലഭിച്ചതായാണ് സൂചന.
കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ സ്വപ്ന നടത്തിയ വെളിപ്പെടുത്തലില്‍ ശബ്ദസന്ദേശം താനാണ് റെക്കോര്‍ഡ് ചെയ്തതെന്നും ശിവശങ്കറിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു അങ്ങനെ ചെയ്തതെന്നും പറഞ്ഞിരുന്നു. ഇതേതുടര്‍ന്നാണ് ഇ.ഡി ഇതില്‍ മുന്നോട്ടുപോകുന്നത്. വിഷയത്തില്‍ അന്വേഷണം സി.ബി.ഐയ്ക്ക് വിടാനും ഇ.ഡി ആലോചിക്കുന്നതായാണ് സൂചന.
Keywords: E.D, Swapna Suresh, Audio leakage
COMMENTS