Dubai passengers rapid test
ദുബായ്: ഇന്ത്യയില്‍ നിന്ന് ദുബായിലേക്കുള്ള വിമാനയാത്രയ്ക്ക് റാപിഡ് ടെസ്റ്റ് ഒഴിവാക്കി. വിമാനത്താവളത്തില്‍ നിന്നുള്ള റാപിഡ് ടെസ്റ്റില്ലാതെ 48 മണിക്കൂറിനുള്ളിലെടുത്ത പി.സി.ആര് നെഗറ്റീവ് ഫലം ഉണ്ടെങ്കില്‍ ഇനി മുതല്‍ ദുബായിക്ക് യാത്ര ചെയ്യാം. ഇന്നു മുതലാണ് ഈ ഇളവ് പ്രാബല്യത്തില്‍ വന്നത്.
നിലവില്‍ ദുബായ് വിമാനത്താവളത്തിലേക്ക് മാത്രമാണ് റാപിഡ് ടെസ്റ്റ് ഒഴിവാക്കിയിരിക്കുന്നത്. യു.എ.ഇയിലെ മറ്റ് എമിറേറ്റുകളിലേക്ക് യാത്ര ചെയ്യുന്നവര്‍ കേരളത്തിലെ വിമാനത്താവളങ്ങളില്‍ റാപിഡ് ടെസ്റ്റ് എടുക്കണം.
ഇതോടെ പ്രവാസികളുടെ വിമാനത്താവളങ്ങളില്‍ വച്ചുള്ള യാത്രമുടങ്ങുന്ന അവസ്ഥയ്ക്കും അധിക പണച്ചെലവിനും ഒരു താല്‍ക്കാലിക ആശ്വാസം വന്നിരിക്കുകയാണ്.
Keywords: Dubai, Rapid test, PCR, India
COMMENTS