Crime branch about actress attacked case
കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരായ വധ ഗൂഢാലോചന കേസില്‍ തെളിവായ മൊബൈല്‍ ഫോണുകള്‍ തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ പരിശോധിക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച്. ഇതു സംബന്ധിച്ച് ക്രൈംബ്രാഞ്ച് ആലുവ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്കി.
കോടതി തന്നെ നേരിട്ട് ലാബിലേക്ക് അയയ്ക്കണമെന്നാണ് അന്വേഷണസംഘം ആവശ്യപ്പെട്ടിരിക്കുന്നത്. കേസിന്റെ തുടര്‍നടപടികള്‍ വ്യാഴാഴ്ച ഹൈക്കോടതിയില്‍ നടക്കാനിരിക്കെയാണ് സര്‍ക്കാര്‍ നീക്കം.
Keywords: Crime branch, Actress attacked case, Forensic lab, Thiruvananthapuram
COMMENTS