തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 6757 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 17,086 പേര് രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവ...
തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 6757 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 17,086 പേര് രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.84 ആണ്.
രോഗികള്‍
എറണാകുളം 1462, തിരുവനന്തപുരം 750, കോഴിക്കോട് 653, കോട്ടയം 542, തൃശൂര്‍ 542, കൊല്ലം 501, ആലപ്പുഴ 363, മലപ്പുറം 339, പാലക്കാട് 316, പത്തനംതിട്ട 311, ഇടുക്കി 298, വയനാട് 285, കണ്ണൂര്‍ 270, കാസര്‍കോട് 125.
24 മണിക്കൂറിനിടെ 62,301 സാമ്പിളുകളാണ് പരിശോധിച്ചത്. വിവിധ ജില്ലകളിലായി 1,80,392 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,76,266 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 4126 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 632 പേരെ ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
24 മണിക്കൂറിനിടെ 16 മരണങ്ങളാണ് സ്ഥിരീകരിച്ചത്. മുന്‍ ദിവസങ്ങളില്‍ മരിക്കുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 96 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരമുള്ള പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്കിയ 412 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 64,053 ആയി.
ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 44 പേര് സംസ്ഥാനത്തിനു പുറത്തുനിന്നു വന്നവരാണ്. 6314 പേര് സമ്പര്‍ക്ക രോഗികളാണ്. 349 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 50 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇന്നു രോഗം സ്ഥിരീകരിച്ചു. 75,017 പേരാണ് ഇനി ചികിത്സയിലുള്ളത്. 63,23,697 പേര് ഇതുവരെ രോഗമുക്തി നേടി.
രോഗമുക്തി നേടിയവര്‍-17,086
തിരുവനന്തപുരം 2554, കൊല്ലം 1074, പത്തനംതിട്ട 751, ആലപ്പുഴ 995, കോട്ടയം 1530, ഇടുക്കി 1054, എറണാകുളം 3145, തൃശൂര്‍ 1532, പാലക്കാട് 665, മലപ്പുറം 970, കോഴിക്കോട് 1405, വയനാട് 562, കണ്ണൂര്‍ 597, കാസര്‍കോട് 252.
Summary: Covid-19 has been confirmed for 6757 people in Kerala today. Of those treated, 17,086 recovered. The test positivity rate is 10.84.
COMMENTS