solar related case compensation
തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട അപകീര്‍ത്തിക്കേസില്‍ മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെതിരായ സബ് കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്ത് തിരുവനന്തപുരം ജില്ലാ കോടതി.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന ഉത്തരവാണ് സ്റ്റേ ചെയ്തത്. തനിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണം ഉയര്‍ത്തിയെന്നു കാട്ടി ഉമ്മന്‍ ചാണ്ടി നല്കിയ കേസിലായിരുന്നു സബ് കോടതി ഉത്തരവ്.
10.10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു ഉത്തരവ്. ഈ വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് വി.എസ് തിരുവനന്തപുരം ജില്ലാ കോടതിയില്‍ നല്കിയ അപ്പീലിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്.
2013 ലാണ് കേസിനാസ്പദമായ ആരോപണമുണ്ടായത്. സരിതാനായരുടെ മറവില്‍ ഉമ്മന്‍ ചാണ്ടി സോളാര്‍ കമ്പനി രൂപീകരിച്ചെന്നും കേരളത്തിലെ മൂന്നരക്കോടി ജനങ്ങളെ കബളിപ്പിച്ചെന്നുമായിരുന്നു വി.എസിന്റെ ആരോപണം.
Keywords: Cort, Solar case, OOmmen Chadi, V.S
COMMENTS