പഞ്ചാബില്‍ ഛന്നി തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി, രാഹുലിന്റെ പ്രഖ്യാപനം അംഗീകരിച്ച് സിദ്ദു

ലുധിയാന: പഞ്ചാബില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി നിലവിലെ മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ചഛന്നി തന്നെയായിരിക്കുമെന്ന് രാഹുല്‍ ഗാന്ധി പ്രഖ്യ...


ലുധിയാന: പഞ്ചാബില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി നിലവിലെ മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ചഛന്നി തന്നെയായിരിക്കുമെന്ന് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചു.

ദിവസങ്ങള്‍ നീണ്ട സസ്‌പെന്‍സിനു ശേഷമാണ് ഛന്നിയുടെ പേര് രാഹുല്‍ പ്രഖ്യാപിച്ചത്. ഇതേ സ്ഥാനത്തിനു വേണ്ടി മോഹിച്ച പിസിസി അദ്ധ്യക്ഷന്‍ നവജ്യോത് സിദ്ദു പൊതുവേദിയില്‍ വച്ച് ഛന്നിയെ ആശ്‌ളേഷിക്കുകയും ചെയ്തു.

ലുധിയാനയിലെ വെര്‍ച്വല്‍ റാലിയിലാണ് ഛന്നിയുടെ പേര് രാഹുല്‍ പ്രഖ്യാപിച്ചത്. നാലു മാസം കൊണ്ട് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ഛന്നി പ്രശംസനീയമായ രീതിയില്‍ ഭരണം കാഴ്ചവെച്ചുവെന്ന് സിദ്ദു വേദിയില്‍ പുകഴ്ത്തുകയും ചെയ്തു.

തീരുമാനം എന്തായാലും അംഗീകരിക്കുമെന്നു ഛന്നിയും സിദ്ദുവും നേതൃത്വത്തിന് ഉറപ്പുകൊടുത്തിരുന്നു.

മുന്‍ പി സി സി അധ്യക്ഷന്‍ സുനില്‍ ഝക്കര്‍, കെ സി വേണുഗോപാല്‍, പഞ്ചാബിന്റെ ചുമതലയുള്ള ഹരിഷ് പൗധരി തുടങ്ങിയവരും വേദിയില്‍ സന്നിഹിതരായിരുന്നു. 

പഞ്ചാബില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഈ മാസം 20നാണ് നടക്കുന്നത്. മാര്‍ച്ച് 10നാണ് വോട്ടെണ്ണല്‍. 

117 അംഗ നിയമസഭയില്‍ 2017ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 77 സീറ്റ് നേടിയിരുന്നു. അന്ന് ശിരോമണി അകാലിദളിന് 18 സീറ്റാണ് നേടാനായത്. അന്ന് ആം ആദ്മി പാര്‍ട്ടി 20 സീറ്റുകളുമായി രണ്ടാമത്തെ വലിയ കക്ഷിയായി ഉയര്‍ന്നിരുന്നു.

ഇക്കുറി കോണ്‍ഗ്രസ് കടുത്ത വെല്ലുവിളി നേരിടുന്നു. വേദിയില്‍ ഛന്നിയെ കെട്ടിപ്പിടിച്ചുവെങ്കിലും സിദ്ദു എന്തു നിലപാടെടുക്കുമെന്നു നേതൃത്വത്തിന് ആശങ്കയുണ്ട്.

ജനങ്ങളുടെ അഭിപ്രായം മനസ്സിലാക്കിയാണ് ഛന്നിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി വീണ്ടും നിശ്ചയിക്കുന്നതെന്നു രാഹുല്‍ പറഞ്ഞു.

അവരുടെ മുഖ്യമന്ത്രിയായിരുന്ന ക്യാപ്ടന്‍ അമരീന്ദര്‍ സിംഗ് കോണ്‍ഗ്രസ് വിട്ട് പുതിയ പാര്‍ട്ടി രൂപീകരിച്ചു ബിജെപിക്ക് ഒപ്പം മത്സരിക്കുകയാണ്.

കര്‍ഷക സമരത്തിന്റെ പേരില്‍ ബിജെപിയാകട്ടെ ക്ഷീണത്തിലുമാണ്. ശിരോമണി അകാലിദള്‍ എന്‍ഡിഎ വിട്ട് കര്‍ഷകര്‍ക്കു പിന്തുണ പ്രഖ്യാപിച്ചു നേരത്തേ നില മെച്ചപ്പെടുത്തിയിരുന്നു. ആം ആദ്മി പാര്‍ട്ടിയും പഞ്ചാബില്‍ വേരോട്ടം ശക്തമാക്കിയിട്ടുണ്ട്.

Summary: Rahul Gandhi has announced that incumbent Chief Minister Charanjit Singh Chachani will be the Chief Ministerial candidate in Punjab. After days of suspense, Rahul announced Channi's name. PCC president Navjot Sidhu, who aspired for the same post, embraced Channi in public.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5029,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10963,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1450,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,369,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1100,
ltr
item
www.vyganews.com: പഞ്ചാബില്‍ ഛന്നി തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി, രാഹുലിന്റെ പ്രഖ്യാപനം അംഗീകരിച്ച് സിദ്ദു
പഞ്ചാബില്‍ ഛന്നി തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി, രാഹുലിന്റെ പ്രഖ്യാപനം അംഗീകരിച്ച് സിദ്ദു
https://blogger.googleusercontent.com/img/a/AVvXsEipVGN7e8LxLanxJutOhjiRa1Ke3ZVxZWoDGZNmByaVi-dFeAIkgCGeeYTAvsBLczrjIUyX-mrVSLKW91z8n5GVD-e21ly5ZbZimIkEWtNCHVBkEZ-6j7TWtzWz7ZXnJOUES9m7qqsJxcIDEMQ59AbIygS3x7J1okCZYJveAtLlZkPzPJKJZJ9efGsFaQ=s320
https://blogger.googleusercontent.com/img/a/AVvXsEipVGN7e8LxLanxJutOhjiRa1Ke3ZVxZWoDGZNmByaVi-dFeAIkgCGeeYTAvsBLczrjIUyX-mrVSLKW91z8n5GVD-e21ly5ZbZimIkEWtNCHVBkEZ-6j7TWtzWz7ZXnJOUES9m7qqsJxcIDEMQ59AbIygS3x7J1okCZYJveAtLlZkPzPJKJZJ9efGsFaQ=s72-c
www.vyganews.com
https://www.vyganews.com/2022/02/charanjit-singh-chachani-will-be-chief.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2022/02/charanjit-singh-chachani-will-be-chief.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy