Case against former KFC MD Tomin Thachankary
കോഴിക്കോട്: വായ്പ മുടങ്ങിയതിന്റെ പേരില്‍ ഉടമയറിയാതെ കെട്ടിടം മറിച്ചുവിറ്റെന്ന പരാതിയില്‍ മുന്‍ കെ.എഫ്.സി എം.ഡി ടോമിന് ജെ തച്ചങ്കരി അടക്കം ഒന്‍പത് പേര്‍ക്കെതിരെ അന്വേഷണം. കോഴിക്കോട് വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്. 40 കോടി വില മതിക്കുന്ന കെട്ടിടം ഉടമയറിയാതെ 9.18 കോടിക്ക് മറിച്ചുവിറ്റുവെന്നതതാണ് ഇവര്‍ക്കെതിരെയുള്ള പരാതി.
കെട്ടിട ഉടമയായ അബ്ദുള്‍ നാസര്‍ 2014 ല്‍ കെ.എഫ്.സിയില്‍ നിന്നും എടുത്ത 4.89 കോടി രൂപയുടെ വായ്പ കോവിഡ് കാലത്ത് മുടങ്ങിയതോടെ തച്ചങ്കരി അടക്കമുള്ള പ്രതികള്‍ പലിശയടക്കം 9.56 കോടി രൂപ വന്നെന്നു കാട്ടി കെട്ടിടം മറിച്ചുവില്‍ക്കുകയായിരുന്നു. പൊതു ടെന്‍ഡര്‍ വിളിക്കുകയോ വില്‍ക്കുന്ന കാര്യം കെട്ടിട ഉടമയെ ഔദ്യോഗികമായി അറിയിക്കുകയോ ചെയ്തിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
Keywords: KFC, Tomin Thachankary, Building
COMMENTS