America's strict action against Russia
വാഷിങ്ടണ്‍: യുക്രെയിനില്‍ ആക്രമണം നടത്തുന്ന റഷ്യയ്ക്കെതിരെ കടുത്ത നടപടിയുമായി അമേരിക്ക. റഷ്യയിലേക്കുള്ള കയറ്റുമതിയില്‍ നിയന്ത്രണമേര്‍പ്പെടുത്തി. യുഎസിലെ റഷ്യന്‍ സ്വത്തുക്കളെല്ലാം മരവിപ്പിച്ചു. റഷ്യയുടെ നാല് പ്രധാനപ്പെട്ട ബാങ്കുകളില്‍ ഉപരോധം ഏര്‍പ്പെടുത്തി.
ഹൈടെക് സമ്പദ് വ്യവസ്ഥയില്‍ മത്സരിക്കാനുള്ള റഷ്യയുടെ കഴിവിനെ തടസ്സപ്പെടുത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബൈഡന് വ്യക്തമാക്കി. സമാധാന മാര്‍ഗ്ഗം വെടിഞ്ഞ് യുദ്ധം തിരഞ്ഞെടുത്ത പുടിനും അദ്ദേഹത്തിന്റെ രാജ്യവും കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും ബൈഡന് മുന്നറിയിപ്പ് നല്കി.
Keywords: America, Russia, Assets, Freeze
COMMENTS