Money fraud in Thiruvananthapuram corporation
തിരുവനന്തപുരം: തിരുവനന്തപുരം കോര്പറേഷന് വീണ്ടും പണം തട്ടിപ്പ് വിവാദത്തില്‍. കഴക്കൂട്ടം സോണല്‍ ഓഫീസില്‍ 255,000 രൂപയുടെ തട്ടിപ്പാണ് കണ്ടെത്തിയത്. നികുതിയിനത്തിലും കുടിവെള്ള കണക്ഷന് ഇനത്തിലുമായി ജനങ്ങള്‍ അടച്ച പണമാണ് ഇവിടെ തട്ടിപ്പു നടത്തിയത്.
ഇതുമായി ബന്ധപ്പെട്ട് കാഷ്യര്‍ അന്‍സില്‍ കുമാറിനെതിരെ പൊലീസ് കേസെടുത്തു. ഇയാള്‍ കോര്‍പറേഷനിലെ ആദ്യ പണം തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സസ്പെന്‍ഷനിലാണ്. കുറച്ചു നാളുകളായി ഓഡിറ്റ് വിഭാഗം നടത്തുന്ന പരിശോധനയിലാണ് ഇപ്പോള്‍ കൂടുതല്‍ തട്ടിപ്പ് കണ്ടെത്തിയിരിക്കുന്നത്.
Keywords:Thiruvananthapuram corporation, Money fraud, Case
COMMENTS