Actress attacked case
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പുതിയ വഴിത്തിരിവ് ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ ചോര്‍ന്നത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഇരയായ നടി രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കുമടക്കം കത്തെഴുതി.
കത്തിന്റെ പകര്‍പ്പ് സുപ്രീംകോടതി ചീഫ് ജസ്റ്റീസ്, ഹൈക്കോടതി ചീഫ് ജസ്റ്റീസ്, കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍മാര്‍, കേന്ദ്ര - സംസ്ഥാന വനിതാ കമ്മീഷന് തുടങ്ങിയവര്‍ക്കും അയച്ചു.
എറണാകുളം സെഷന്‍സ് കോടതിയില്‍ നിന്നും വിചാരണ കോടതിയില്‍ എത്തിച്ചസമയത്താണ് ദൃശ്യങ്ങള്‍ ചോര്‍ന്നതെന്നാണ് സൂചന. വിദേശത്തടക്കം പലരുടെ കയ്യിലും ഇതുണ്ടെന്നും വാര്‍ത്തകളുണ്ട്.
തന്റെ സ്വകാര്യതയെ ഹനിക്കുന്ന കാര്യമാണിതെന്നും കോടതിയില്‍ നിന്ന് നീതി പ്രതീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും അതിനാല്‍ ഈ വിഷയത്തില്‍ അന്വേണം വേണമെന്നുമാണ് നടി ആവശ്യപ്പെട്ടിരിക്കുന്നത്.
Keywords: Actress attacked case, President, Prime minister, Letter
COMMENTS