Actress attacked case
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കോടതിയില്‍ നിന്നു തന്നെ ദൃശ്യങ്ങള്‍ ചോര്‍ന്നെന്ന പരാതിയില്‍ അന്വേഷണം ആരംഭിച്ചു. നടിയുടെ തന്നെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി വിജിലന്‍സ് സംഘം അന്വേഷണം ആരംഭിച്ചത്.
വിഷയത്തില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് നടി നേരിട്ട് സുപ്രീംകോടതി ചീഫ് ജസ്റ്റീസ്, രാഷ്ട്രപതി, പ്രധാനമന്ത്രി, സുപ്രീംകോടതി ചീഫ് ജസ്റ്റീസ് അടക്കമുള്ളവര്‍ക്ക് കത്തെഴുതിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. കേസ് ആദ്യം പരിഗണിച്ച വിചാരണ കോടതിയില്‍ നിന്ന് ദൃശ്യങ്ങള്‍ ചോര്‍ന്നതായാണ് ആരോപണം ഉയര്‍ന്നിരുന്നത്.
Keywords: High court, Actress attacked case, Supreme court
COMMENTS