Dileep again approaches highcourt
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നിര്‍ണ്ണായക നീക്കവുമായി പ്രതിയും നടനുമായ ദിലീപ് ഹൈക്കോടതിയില്‍. കേസിന്റെ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്നു വിധിപറയാനിരിക്കെയാണ് പുതിയ നീക്കം.
തുടരന്വേഷണം ആവശ്യപ്പെട്ട് അന്വേഷണസംഘം വിചാരണ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി റദ്ദാക്കണം, കേസ് വേഗത്തില്‍ തീര്‍പ്പാക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നത്. കേസ് വലിച്ചുനീട്ടാനാണ് നീക്കമെന്ന് അന്വേഷണസംഘത്തിനെതിരെ ഹര്‍ജിയില്‍ ആരോപണമുണ്ട്. വിചാരണകോടതിയുടെ രേഖകളില്‍ നിന്നും തുടരന്വേഷണവുമായി ബന്ധപ്പെട്ട രേഖകള്‍ നീക്കം ചെയ്യണമെന്നും പരാമര്‍ശമുണ്ട്.
Keywords: Highcourt, Dileep, Actress attacked case
COMMENTS