സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി : പഞ്ചാബില്‍ ആംആദ്മി പാര്‍ട്ടി ഭരണം പിടിക്കുമെന്ന് എബിപി ന്യൂസ്-സി വോട്ടര്‍ സര്‍വേ. 55 മുതല്‍ 63 സീറ്റ് വരെ ആം ആദ...
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി : പഞ്ചാബില്‍ ആംആദ്മി പാര്‍ട്ടി ഭരണം പിടിക്കുമെന്ന് എബിപി ന്യൂസ്-സി വോട്ടര്‍ സര്‍വേ.
55 മുതല്‍ 63 സീറ്റ് വരെ ആം ആദ്മി നേടുമെന്നാണ് പ്രവചനം. നിയമസഭയില്‍ ആകെയുള്ളത് 117 സീറ്റാണ്.
ആദ്യ ദളിത് മുഖ്യമന്ത്രിയെ സംസ്ഥാനത്ത് അവതരിപ്പിച്ച കോണ്‍ഗ്രസ് പാര്‍ട്ടിക്ക് 24 മുതല്‍ 30 സീറ്റുകള്‍ വരെയാണ് സര്‍വേ പ്രവചിക്കുന്നത്.
20 മുതല്‍ 26 വരെ സീറ്റാണ് മുന്‍ ഭരണകക്ഷിയായ ശിരോമണി അകാലിദളിനു ലഭിക്കുക. ബിജെപിക്ക് മൂന്ന് മുതല്‍ 11 സീറ്റ് വരെയാണ് പ്രവചനം.
കോണ്‍ഗ്രസില്‍ നിന്നു പുറത്തുപോയ മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് രണ്ട് മുന്‍നിര സ്ഥാനാര്‍ത്ഥികള്‍ക്കും പിന്നിലാണെന്നും സര്‍വേ സൂചിപ്പിക്കുന്നു.
Summary: ABP News-C Voter Survey: Aam Aadmi Party to rule in Punjab. The Aam Aadmi Party is projected to win 55 to 63 seats. The total number of seats in the Assembly is 117.
COMMENTS