രാജ്യം മഹാമാരിയില്‍ ശ്വാസം മുട്ടുമ്പോഴും പിഎം കെയേഴ്‌സ് ഫണ്ടില്‍ ഉപയോഗിക്കാതെ കോടാനുകോടികള്‍

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: രാജ്യം കോവിഡ് മഹാമാരിയില്‍ ശ്വാസം മുട്ടുമ്പോഴും പിഎം കെയേഴ്‌സ് ഫണ്ടിലൂടെ സമാഹരിച്ച 10,990 കോടിയുടെ 64 ശതമാനവും ച...


സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: രാജ്യം കോവിഡ് മഹാമാരിയില്‍ ശ്വാസം മുട്ടുമ്പോഴും പിഎം കെയേഴ്‌സ് ഫണ്ടിലൂടെ സമാഹരിച്ച 10,990 കോടിയുടെ 64 ശതമാനവും ചെലവഴിക്കാതെ കിടക്കുന്നു.

എന്‍ഡിടിവിയാണ് ഈ ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തുകൊണ്ടുവന്നത്. 2020 മാര്‍ച്ച് 27 നും 2021 മാര്‍ച്ച് 31 നും ഇടയില്‍ കിട്ടിയ 10,990 കോടിയില്‍ ചെലവഴിച്ചത് 3,976 കോടി രൂപ മാത്രം.

കോവിഡ്-19 നേരിടാന്‍ സാമ്പത്തിക സഹായം സമാഹരിക്കുക എന്ന ലക്ഷ്യത്തോടെ 12 മാസം മുമ്പ് നരേന്ദ്ര മോഡി സര്‍ക്കാര്‍ രൂപീകരിച്ചതായിരുന്നു പിഎം കെയേഴ്സ് ഫണ്ട്.

ഏത് തരത്തിലുള്ള അടിയന്തര സാഹചര്യവും കൈകാര്യം ചെയ്യുക, ദുരിതബാധിതര്‍ക്ക് ആശ്വാസം നല്‍കുക എന്നീ പ്രാഥമിക ലക്ഷ്യങ്ങളോടെ ആയിരുന്നു പിഎം കെയേഴ്‌സിനു രൂപം കൊടുത്തത്. പ്രവര്‍ത്തനത്തിന്റെ ആദ്യ വര്‍ഷത്തില്‍ വെറും 3,976 കോടി രൂപയാണ് ചെലവഴിച്ചത്.

2020 സാമ്പത്തിക വര്‍ഷം 3,077 കോടി രൂപയുടെ ഓപ്പണിംഗ് ബാലന്‍സും പലിശയായി 235 കോടി രൂപയും 2021 സാമ്പത്തിക വര്‍ഷത്തില്‍ 7,679 കോടി രൂപയും സംഭാവനയായി ലഭിച്ചു. ലഭിച്ച സംഭാവനകളില്‍ 495 കോടി രൂപ വിദേശത്തുനിന്നുള്ളതാണ്.


6.6 കോടി കോവിഡ് വാക്‌സിന്‍ ഡോസുകള്‍ വാങ്ങാന്‍ 1,392 കോടി രൂപ ഉപയോഗിച്ചു. 50,000 'മെയ്ഡ് ഇന്‍ ഇന്ത്യ' വെന്റിലേറ്ററുകള്‍ വാങ്ങാന്‍ 1,311 കോടി രൂപ ഉപയോഗിച്ചു. പരിശീലനം ലഭിച്ച മെഡിക്കല്‍ സ്റ്റാഫിന്റെ അഭാവം നിമിത്തമുള്ള  തകരാറുകളും മറ്റും നിമിത്തം ഇവയില്‍ വലിയൊരു ശതമാനം ഇപ്പോള്‍ ഉപയോഗിക്കാതെ കിടക്കുന്നു.

അതേസമയം, 2020 ലെ ലോക് ഡൗണ്‍ കാലത്തെ ഭയാനകമായ ദുരവസ്ഥ ലോകമെമ്പാടും വാര്‍ത്തയായെങ്കിലും രാജ്യത്തെ കുടിയേറ്റ ജനതയുടെ ക്ഷേമത്തിനായി 1,000 കോടി മാത്രമാണ് നീക്കിവച്ചത്.

ഇന്ത്യയിലുടനീളം രൂക്ഷമായ ഓക്സിജന്‍ വിതരണ പ്രതിസന്ധിക്ക് കാരണമായ രണ്ടാം കോവിഡ് തരംഗത്തെ തുടര്‍ന്ന് 162 ഓക്സിജന്‍ ഉല്‍പ്പാദന പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് 201.58 കോടി രൂപ ചിലവിട്ടു.

കോവിഡ് വാക്‌സിനുകള്‍ പരിശോധിക്കുന്നതിനും പുറത്തിറക്കുന്നതിനുമായി സര്‍ക്കാര്‍ നടത്തുന്ന ലാബുകള്‍ നവീകരിക്കുന്നതിന് 20.41 കോടി രൂപ ചെലവഴിച്ചു.

ബിഹാറിലെ മുസാഫര്‍പൂരിലും പട്നയിലും രണ്ട് കൊവിഡ് ആശുപത്രികളും നിരവധി സംസ്ഥാനങ്ങളില്‍ ആര്‍ടി-പിസിആര്‍ സാമ്പിളുകള്‍ പരിശോധിക്കാന്‍ 16 ലാബുകളും സ്ഥാപിക്കാന്‍ 50 കോടി രൂപ ഉപയോഗിച്ചു.

പിഎം കെയേഴ്സ് പ്രഖ്യാപിച്ചതു മുതല്‍ അതു സംശയത്തിന്റെ നിഴലിലായിരുന്നു. ഫണ്ട് കൈകാര്യം ചെയ്യുന്നതില്‍ സുതാര്യത വേണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെടുന്നു. ഫണ്ടിന്റെ സ്വഭാവം വ്യക്തമാക്കണമെന്ന് രാഹുല്‍ ഗാന്ധി സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

പിഎം കെയേഴ്‌സിനെ വിവരാവകാശ പരിശോധനയില്‍ നിന്ന് ഒഴിവാക്കുന്നതിനു നീക്കമുണ്ടാവുകയും ചെയ്തു.

Summary: Even as the country suffers from the Covid pandemic, 64 per cent of the Rs 10,990 crore raised through PM Cares Fund remains unspent.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,272,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,4962,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,1,Kerala,10792,Kochi.,2,Latest News,3,lifestyle,213,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1429,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,362,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,871,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1086,
ltr
item
www.vyganews.com: രാജ്യം മഹാമാരിയില്‍ ശ്വാസം മുട്ടുമ്പോഴും പിഎം കെയേഴ്‌സ് ഫണ്ടില്‍ ഉപയോഗിക്കാതെ കോടാനുകോടികള്‍
രാജ്യം മഹാമാരിയില്‍ ശ്വാസം മുട്ടുമ്പോഴും പിഎം കെയേഴ്‌സ് ഫണ്ടില്‍ ഉപയോഗിക്കാതെ കോടാനുകോടികള്‍
https://blogger.googleusercontent.com/img/a/AVvXsEgnZG3kwtq5-9nFRsKxadtCp2E_xTnY491Qer5RJ9yHpQdOVMxGmVnPIC4ljzK8l1N9R2uNeaE7i3tfpA6r6g8YLrHmF6g7Vdsa3JusiAtg1dm9c6AreBNmRrqC8RhZxxQFuPp2Ya2brKZ0krCiSAU12Q8z-VbdJ-G9t1TfYjk_9nzg_oZFh30qXnocew=s320
https://blogger.googleusercontent.com/img/a/AVvXsEgnZG3kwtq5-9nFRsKxadtCp2E_xTnY491Qer5RJ9yHpQdOVMxGmVnPIC4ljzK8l1N9R2uNeaE7i3tfpA6r6g8YLrHmF6g7Vdsa3JusiAtg1dm9c6AreBNmRrqC8RhZxxQFuPp2Ya2brKZ0krCiSAU12Q8z-VbdJ-G9t1TfYjk_9nzg_oZFh30qXnocew=s72-c
www.vyganews.com
https://www.vyganews.com/2022/02/64-per-cent-of-pm-cares-fund-remains.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2022/02/64-per-cent-of-pm-cares-fund-remains.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy