സ്വന്തം ലേഖകന്‍ കൊച്ചി: നടന് ദിലീപിന്റെ സുഹൃത്തും പ്രൊഡക്ഷന്‍ മാനേജറും സംവിധായകനുമായ വ്യാസന് എടവനക്കാടിനെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളി...
സ്വന്തം ലേഖകന്‍
കൊച്ചി: നടന് ദിലീപിന്റെ സുഹൃത്തും പ്രൊഡക്ഷന്‍ മാനേജറും സംവിധായകനുമായ വ്യാസന് എടവനക്കാടിനെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തി മൊഴിയെടുത്തു.
ഇതു കൂടാതെ ദിലീപിന്റെ ശബ്ദ സാമ്പിള്‍ ഇദ്ദേഹം തിരിച്ചറിയുകയും ചെയ്തു. ബാലചന്ദ്രകുമാര്‍ കൈമാറിയ ശബ്ദരേഖയില്‍ ദിലീപ് ഉള്‍പ്പെടെ പ്രതികളുടെ ശബ്ദം വ്യാസന് തിരിച്ചറിഞ്ഞുവെന്നു സൂചനയുണ്ട്.
ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് തന്നെ വിളിപ്പിച്ചത് ശബ്ദം തിരിച്ചറിയാനാണെന്നു വ്യാസന് പറഞ്ഞു. ഇന്നലെ സംവിധായകന് റാഫിയെയും ദിലീപിന്റെ ചലച്ചിത്ര നിര്‍മാണ കമ്പനിയായ ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ മാനേജറെയും ക്രൈംബ്രാഞ്ച് ഓഫീസില്‍ വിളിപ്പിച്ചു സമാനമായി ശബ്ദം തിരിച്ചറിയിച്ചിരുന്നു.
ഇന്നു രാത്രി എട്ടുമണിയോടെ ദിലീപിനെ ചോദ്യംചെയ്യലിനായി കോടതി അനുവദിച്ച സമയം കഴിയും. നാളെ പൊതു അവധിയായതിനാല്‍ മറ്റന്നാള്‍ ചോദ്യം ചെയ്യല്‍ സംബന്ധിച്ച റിപ്പോര്‍ട്ട് കോടതിക്കു കൈമാറും. തുടര്‍ന്ന് ദിലീപിനെയും കൂട്ടരെയും കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പൊലീസ് അപേക്ഷ നല്‍കിയേക്കും.
COMMENTS