V.D Satheesan's letter to Sitaram Yechuri
തിരുവനന്തപുരം: ലോകായുക്ത ഓര്‍ഡിനന്‍സില്‍ നിന്ന് പിന്മാറാന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് സി.പി.എം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്തയച്ചു.
ഓര്‍ഡിനന്‍സ് ഇതുവരെയുള്ള സിപിഎമ്മിന്റെ നിലപാടുകള്‍ക്ക് വിരുദ്ധമാണെന്നും അതിനാല്‍ തന്നെ പാര്‍ട്ടിയുടെ രാഷ്ട്രീയധാര്‍മ്മികത ചോദ്യംചെയ്യപ്പെടേണ്ടതാണെന്നും ഇതുവരെയുള്ള നിലപാടുകള്‍ ജനങ്ങളെ കബളിപ്പിക്കാനാണെന്ന് കരുതേണ്ടിവരുമെന്നും വി.ഡി സതീശന് കത്തില്‍ സൂചിപ്പിച്ചു.
ലോകായുക്തയെ ദുര്‍ബലപ്പെടുത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. സര്‍ക്കാരിനെ ബാധിച്ചേക്കാവുന്ന കേസുകളില്‍ നിന്ന് രക്ഷപ്പെടാനാണ് ഇത്തരത്തിലൊരു നീക്കമെന്നും അതിനാല്‍ ഇതില്‍ നിന്നു പിന്മാറാന് സര്‍ക്കാരിനെ ഉപദേശിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Keywords: V.D Satheesan, Sitaram Yechuri, Government
COMMENTS