V.D Satheesan is against government
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷനേതാവ് വി.ഡി സതീശന്.
സംസ്ഥാനത്ത് ആരോഗ്യവകുപ്പിനെ നിശ്ചലമാക്കിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്നും കോവിഡ് ഒന്നും രണ്ടും തരംഗത്തിനെ നേരിടാന്‍ നടത്തിയ തയ്യാറെടുപ്പിന്റെ ഒരംശം പോലും മൂന്നാം തരംഗത്തിനെടുക്കുന്നില്ലെന്നും അദ്ദേഹം ആരോപണം ഉന്നയിച്ചു.
വിഷയത്തില്‍ ആരോഗ്യമന്ത്രിയുടെ മുന്നറിയിപ്പല്ലാതെ മറ്റൊന്നുമില്ലെന്നും പാവപ്പെട്ട ജനങ്ങള്‍ക്കുപോലും സ്വകാര്യ ആശുപത്രിയെ ആശ്രയിക്കേണ്ട ഗതികേടാണ് നിലവിലുള്ളതെന്നും അദ്ദേഹം ആരോപിച്ചു.
കോവിഡ് ബ്രിഗേഡ് പൂര്‍ണ്ണമായും പിരിച്ചുവിട്ടെന്നും വ്യാപകമായ കോവിഡ് വ്യാപനം ഉണ്ടായിട്ടും സംസ്ഥാനത്ത് സ്കൂളുകള്‍ ഇപ്പോഴും അടച്ചിട്ടില്ലെന്നും പല സ്കൂളുകളും ക്ലസ്റ്ററുകളായി മാറിയിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: V.D Satheesan, Government, Covid, School
COMMENTS