UDF leaders meeting with Governor
തിരുവനന്തപുരം: ലോകായുക്ത ഓര്‍ഡിനന്‍സ് വിഷയത്തില്‍ യു.ഡി.എഫ് നേതാക്കള്‍ ഇന്ന് ഗവര്‍ണറെ കാണും. ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്ക്കരുത് എന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണറെ കാണുന്നത്.
ലോകായുക്തയുടെ പ്രാധാന്യം തന്നെ ഇല്ലാതാക്കുന്നതാണ് ഓര്‍ഡിനന്‍സ് എന്ന കാര്യം നേതാക്കള്‍ ഗവര്‍ണറെ ബോധ്യപ്പെടുത്തും മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസമന്ത്രിക്കുമെതിരായ പരാതികള്‍ ലോകായുക്തയില്‍ നിലനില്‍ക്കുന്ന വിഷയവും അവര്‍ ഗവര്‍ണറെ ബോധ്യപ്പെടുത്തും.
കഴിഞ്ഞ ദിവസം ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്ക്കരുതെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു. അതേസമയം വിഷയത്തില്‍ ഗവര്‍ണര്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്നാണ് സൂചന.
Keywords: UDF, Meeting, Governor, Lokayuktha
COMMENTS