Suicide attempt of actress
കൊച്ചി: കൊച്ചിയില്‍ യുവനടി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം നടിയെ ആക്രമിച്ച കേസുമായി ബന്ധമില്ലെന്നാണ് വിവരമെന്ന് ക്രൈംബ്രാഞ്ച്.
നടിയെ ആക്രമിച്ച കേസില്‍ കൂറുമാറിയ സാക്ഷികളുടെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കുമെന്നുള്ള വാര്‍ത്തകള്‍ പുറത്തുവന്നതിനു ശേഷമാണ് കൂറുമാറിയ നടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇത് പല തരത്തിലുമുള്ള സംശയങ്ങള്‍ക്ക് വഴിവച്ചിരുന്നു.
എന്നാല്‍ പ്രസവാനന്തരമുള്ള മാനസിക സമ്മര്‍ദ്ദമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് സൂചന. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള നടി ആരോഗ്യനില വീണ്ടെടുക്കുകയാണ്.
Keywords: Suicide attempt, Actress, Kochi, Crime branch
COMMENTS