Maharajas college closed
കൊച്ചി: ഇടുക്കി എന്‍ജിനീയറിങ്ങ് കോളേജില്‍ തിരഞ്ഞെടുപ്പ് സംഘര്‍ഷത്തിനിടെ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടതിനു പിന്നാലെ സംസ്ഥാനത്ത് അതിക്രമങ്ങള്‍ അരങ്ങേറുന്നു. എറണാകുളം മഹാരാജാസ് കോളേജില്‍ ഇന്നുണ്ടായ സംഘര്‍ഷത്തില്‍ 11 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു.
എന്‍ജിനീയറിങ് വിദ്യാര്‍ത്ഥി ധീരജ് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് എസ്.ഫെ്.ഐ പ്രവര്‍ത്തകര്‍ പ്രകടനം ആസൂത്രണം ചെയ്യുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തെ തുടര്‍ന്ന് കോളേജ് രണ്ടാഴ്ചത്തേക്ക് അടച്ചു. എസ്.എഫ്.ഐ - കെ.എസ്.യു പ്രവര്‍ത്തകര്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്.
Keywords: Student clash, Maharajas college, Closed
COMMENTS