Strict covid restrictions in Kerala
തിരുവനന്തപുരം: കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി സര്‍ക്കാര്‍. സംസ്ഥാനത്തെ നാല് ജില്ലകളെക്കൂടി സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി.
കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ നാലു ജില്ലകളെയാണ് പുതുതായി സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.
ഈ ജില്ലകളില്‍ കടുത്ത നിയന്ത്രണങ്ങള്‍ നിലവില്‍ വരും. സാമൂഹ്യ, സാംസ്കാരിക, മത, രാഷ്ട്രീയം, മറ്റ് പൊതുപരിപാടികളൊന്നും തന്നെ ഈ ജില്ലകളില്‍ അനുവദിക്കില്ല. ഇതോടെ സംസ്ഥാനത്ത് അഞ്ചു ജില്ലകളാണ് സി കാറ്റഗറിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
തിരുവനന്തപുരം ജില്ലയെ കഴിഞ്ഞ ദിവസം ഈ കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. സംസ്ഥാനത്ത് ആവശ്യമെങ്കില്‍ വീണ്ടും സമൂഹ അടുക്കളകള്‍ തുടങ്ങാനും ഇന്നു ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ തീരുമാനമായി.
Keywords: Kerala, Covid restrictions, C category
COMMENTS