തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് ഇ.സോമനാഥ് (58) അന്തരിച്ചു. മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയ...
തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് ഇ.സോമനാഥ് (58) അന്തരിച്ചു. മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. സംസ്കാരം വൈകുന്നേരം 4.15 ന് ശാന്തികവാടത്തില്‍ നടക്കും.
രാഷ്ട്രീയം, പരിസ്ഥിതി തുടങ്ങിയ മേഖലകളില്‍ തിളങ്ങിയ മാധ്യമപ്രവര്‍ത്തകനായിരുന്നു സോമനാഥ്. ദീര്‍ഘകാലം മലയാള മനോരമ സീനിയര്‍ സ്പെഷ്യല്‍ കറസ്പോണ്ടന്റായിരുന്നു. നിയമസഭാ റിപ്പോര്‍ട്ടിങ്ങിലും മറ്റും കഴിവു തെളിയിച്ച മാധ്യമപ്രവര്‍ത്തകനാണ് അദ്ദേഹം.
COMMENTS