തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വീണ്ടും പിടുമുറുക്കുന്നുവെങ്കിലും ഉടന്‍ സ്കൂളുകള്‍ അടച്ചിടില്ലെന്നു വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ...
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വീണ്ടും പിടുമുറുക്കുന്നുവെങ്കിലും ഉടന്‍ സ്കൂളുകള്‍ അടച്ചിടില്ലെന്നു വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു.
കോവിഡും ഒമിക്രോണും വ്യാപിക്കുകയാണ്. രോഗവ്യാപനം തടയാന്‍ സാദ്ധ്യമായ തയ്യാറെടുപ്പുകളെല്ലാം നടത്തിയ ശേഷമാണ് സ്കൂളുകള്‍ തുറന്നത്. ഇപ്പോള്‍ ആശങ്കപ്പെടേണ്ട സാഹചര്യം സംസ്ഥാനത്തില്ല.
അയല്‍ സംസ്ഥാനങ്ങളില്‍ സ്കൂളുകള്‍ അടച്ചു. സമാനമായ സാഹചര്യം കേരളത്തിലില്ല. അതിനാല്‍, സ്കൂളുകളില്‍ നിയന്ത്രണം തത്കാലം കൂട്ടില്ല.
പരീക്ഷകള്‍ നേരിട്ടു കുട്ടികള്‍ എത്തി തന്നെ എഴുതും. പത്താം ക്ലാസ്, പ്ലസ്ടു പരീക്ഷകള്‍ക്കുള്ള ഫോക്കസ് ഏരിയ വ്യക്തമാക്കിയിട്ടുണ്ട്. കുട്ടികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിലായിരിക്കും പരീക്ഷ നടത്തുകയെന്നും മന്ത്രി പറഞ്ഞു.
സ്കൂളുകളുമായി ബന്ധപ്പെട്ട ചടങ്ങുകളില്‍ കുട്ടികളെ നിരത്തി നിറുത്തി താലപ്പൊലിയും മറ്റും എടുപ്പിക്കുന്ന രീതി ഇനിയുണ്ടാവില്ലെന്നും മന്ത്രി ശിവന് കുട്ടി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
മണിക്കൂറുകള്‍ വൈകിയെത്തുന്ന വി ഐ പികളെ കാത്ത് കുട്ടികള്‍ പൊരിവെയിലില്‍ താലപ്പൊലിയുമേന്തി നില്ക്കുന്ന കാഴ്ചകള്‍ കോവിഡിനു മുന്‍പ് പതിവായിരുന്നു.
Summary: Education Minister V Sivankutty said that although Covid is making a comeback in the state, schools will not be closed soon.
COMMENTS