Malayalee scientist S Somnath has been appointed as the new Chairman of the Indian Space Agency (ISRO) and the Secretary of the Department of Space
ന്യൂഡല്‍ഹി : ഇന്ത്യന്‍ ബഹിരാകാശ സംഘടന (ഐ എസ് ആര് ഒ) യുടെ പുതിയ ചെയര്‍മാനും രാജ്യത്തെ ബഹിരാകാശ വകുപ്പ് (ഡിഒഎസ്) സെക്രട്ടറിയുമായി മലയാളി ശാസ്ത്രജ്ഞന് എസ് സോമനാഥിനെ നിയമിച്ചു.
ഐ എസ് ആര് ഒയുടെ പത്താമത്തെ ചെയര്‍മാനാണ് സോമനാഥ്. കെ ശിവന് വിരമിക്കുന്ന ഒഴിവിലാണ് സോമനാഥ് നിയമിതനാവുന്നത്.
കെ കസ്തൂരിരംഗനും ജി മാധവന് നായര്‍ക്കും കെ രാധാകൃഷ്ണനും പിന്നാലെ ഐ.എസ്.ആര്.ഒ തലപ്പത്ത് എത്തുന്ന നാലാമത്തെ മലയാളിയാണ് സോമനാഥ്. ആലപ്പുഴ സ്വദേശിയാണ്.
വിക്രം സാരാഭായ് സ്പേസ് സെന്റര്‍ (വിഎസ്എസ് സി) ഡയറക്ടറാണ് ഇപ്പോള്‍ സോമനാഥ്. ജനുവരി 14ന് അദ്ദേഹം പുതിയ ചുമതലയേല്‍ക്കും.
നേരത്തേ ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ് സെന്റര്‍ (എല്പിഎസ്സി) ഡയറക്ടറായി രണ്ടര വര്‍ഷം സേവനമനുഷ്ഠിച്ചിരുന്നു.
കൊല്ലം ടികെഎം കോളജ് ഒഫ് എഞ്ചിനീയറിംഗില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബി.ടെക്കും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സയന്‍സില്‍ (ഐ ഐ എ സ് സി) നിന്ന് എയ്റോസ്പേസ് എഞ്ചിനീയറിംഗില്‍ മാസ്റ്റേഴ്സും ഉയര്‍ന്ന റാങ്കോടെയായിരുന്നു സോമനാഥ് പാസ്സായത്.
1985ലാണ് വിഎസ്എസ്സിയില് ചേര്‍ന്നത്. പിഎസ്എല്‍വി സംയോജനത്തിന്റെ ടീം ലീഡറായി പ്രവര്‍ത്തിച്ചിരുന്നു. കൈകാര്യം ചെയ്തു.
2003-ല്‍ ജിഎസ്എല്‍വി എംകെഐഐഐ പദ്ധതിയില്‍ ചേര്‍ന്നു. ജിഎസ്എല്‍വിയുടെ രൂപകല്‍പ്പന, ദൗത്യ രൂപകല്‍പ്പന, ഘടനാപരമായ രൂപകല്‍പ്പന, സംയോജനം എന്നിവയുടെ ചുമതലയുള്ള ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടറായിരുന്നു.
ലോഞ്ച് വെഹിക്കിളുകളുടെ സിസ്റ്റം എന്‍ജിനീയറിംഗില്‍ രാജ്യത്തെ അപൂര്‍വം വിദഗ്ദ്ധരില്‍ ഒരാളാണ്.
Summary: Malayalee scientist S Somnath has been appointed as the new Chairman of the Indian Space Agency (ISRO) and the Secretary of the Department of Space (DOS) in the country.
COMMENTS