Rape case
കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ടു. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി.
കേസില്‍ 105 ദിവസത്തെ വിസ്താരത്തിന് ശേഷമാണ് വിധി വന്നിരിക്കുന്നത്. ബലാത്സംഗം, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കല്‍ തുടങ്ങി ഏഴു വകുപ്പുകളാണ് ഫ്രാങ്കോയ്ക്കെതിരെ ചുമത്തിയിരുന്നത്.
അതേസമയം കേസില്‍ ശക്തമായ തെളിവുകളാണ് സമര്‍പ്പിച്ചിരുന്നതെന്നും ഒരു സാക്ഷി പോലും കൂറുമാറിയിരുന്നില്ലെന്നും പ്രോസിക്യൂഷന് വ്യക്തമാക്കി. വിധിക്കെതിരെ അപ്പീല്‍ പോകുമെന്നും പ്രോസിക്യൂഷന് വ്യക്തമാക്കി.
Keywords: Rape case, Franco Mulakkal, Kottayam
COMMENTS