M.Sivasankar's Suspension issue
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റസും ഇ.ഡിയും രജിസ്റ്റര്‍ ചെയ്ത കേസുകളിലെ പ്രതിയായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ സര്‍വീസില്‍ തിരിച്ചെടുത്ത സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
ഇത്തരത്തില്‍ ആരോപണവിധേയനും പ്രതിയുമായ ആളെ ചീഫ് സെക്രട്ടറിയുടെ സമിതിയുടെ റിപ്പോര്‍ട്ട് വാങ്ങി തിരികെ എടുത്തതോടെ കോടതി വിധി വരുന്നതിനു മുന്‍പ് തന്നെ സര്‍ക്കാര്‍ കുറ്റവിമുക്തനാക്കിയിരിക്കുകയാണെന്നും ചെന്നിത്തല ആരോപണം ഉന്നയിച്ചു.
കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പേരും ഉയര്‍ന്നു വന്നിരുന്നു. ഈ നടപടിയോടെ കൂട്ടുപ്രതിയെ സംരക്ഷിക്കാനുള്ള ശ്രമമാണ് പുറത്തുവരുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.
ശിവശങ്കറിന്റെ സസ്പെന്ഷന് നീട്ടാന്‍ നിയമപരമായി സര്‍ക്കാരിന് അധികാരമുള്ളപ്പോള്‍ അതു ചെയ്യാതെ സര്‍വീസില്‍ തിരികെയെടുത്തതോടെ സര്‍ക്കാരിന്റെ ഈ വിഷയത്തിലെ കള്ളക്കളിയാണ് പുറത്തുവരുന്നതെന്നും ചെന്നിത്തല ആരോപണം ഉന്നയിച്ചു.
Keywords: M.Sivasankar's Suspension issue, Ramesh Chennithala, Chief minister
COMMENTS