Rafael Nadal has made history in tennis by defeating world number two Daniel Medvedev of Russia at the Australian Open. to win 21 Grand Slam titles
മെൽബൺ: ഓസ്ട്രേലിയൻ ഓപണിൽ ലോക രണ്ടാം നമ്പർ താരം റഷ്യയുടെ ഡാനിയൽ മെദ് വെദേവിനെ അസാധാരണ മികവിലൂടെ കീഴടക്കി റഫേൽ നദാൽ ടെന്നീസിൽ പുതു ചരിത്രമെഴുതി. 21 ഗ്രാൻസ്ലാം കിരീടം നേടുന്ന ആദ്യ താരമെന്ന പൊൻതൂവലാണ് റാഫ സ്വന്തം കിരീടത്തിൽ ചൂടിയത്.
ആദ്യ രണ്ടു സെറ്റ് നഷ്ടപ്പെട്ട ശേഷമാണ് യഥാർത്ഥ ചാമ്പ്യന്റെ മികവോടെ റാഫ കളിയിലേക്കു തിരിച്ചു വന്നതും കിരീടം ചൂടിയതും.
2-6, 6-7 എന്ന നിലയിൽ പതറിപ്പോയ ശേഷം ആറാം സീഡായ നദാൽ 6-4, 6-4, 7-5 എന്ന സ്കോറിന് കളി തിരിച്ചു പിടിക്കുകയായിരുന്ന ന്നു.
രണ്ടാം തവണയാണ് നദാല്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ കപ്പുയര്‍ത്തുന്നത്. 2009ലായിരുന്നു ഇതിനു മുന്‍പ് ചാമ്പ്യനായത്. അന്നു റോജര്‍ ഫെഡററെയായിരുന്നു നദാല്‍ കീഴടക്കിയത്.
Summary: Rafael Nadal has made history in tennis by defeating world number two Daniel Medvedev of Russia at the Australian Open. Rafa became the first player to win 21 Grand Slam titles.
COMMENTS