Petrol bomb attack against police station
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ പൊലീസ് സ്റ്റേഷനു നേരെ പെട്രോള്‍ ബോംബ് ആക്രമണം. നെയ്യാറ്റിന്‍കര ആര്യന്‍കോട് പൊലീസ് സ്റ്റേഷന് നേരെയാണ് ആക്രമണം ഉണ്ടായത്. ചൊവ്വാഴ്ച രാവിലെ പതിനൊന്നു മണിയോടെയാണ് സംഭവം.
ബൈക്കിലെത്തിയ രണ്ടംഗ സംഘം പെട്രോള്‍ നിറച്ച കുപ്പി പൊലീസ് സ്റ്റേഷന് ഉള്ളിലേക്ക് കത്തിച്ച് വലിച്ചെറിയുകയായിരുന്നു. കുപ്പി സ്റ്റേഷന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പില്‍ തട്ടിത്തെറിച്ച് ജീപ്പിന്റെ ചില്ലുകള്‍ തകര്‍ന്നു.
മറ്റൊരു കുപ്പി കൂടി എറിഞ്ഞെങ്കിലും അത് തീപിടിക്കാത്തത് അപകടം ഒഴിവാക്കി. തുടര്‍ന്ന് ആക്രമികള്‍ ബൈക്കില്‍ കയറി രക്ഷപ്പെട്ടു. പൊലീസ് ഇവരെ പിന്തുടര്ന്നെങ്കിലും പിടികൂടാനായില്ല. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: Petrol bomb attack, Police station, Thiruvananthapuram
COMMENTS