V.D Satheesan is against chief minister
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ടും സംസ്ഥാനത്തെ പൊലീസ് സേനയ്ക്കെതിരെയും ശക്തമായ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. സില്‍വര്‍ ലൈന്‍ പദ്ധതി ചര്‍ച്ച ചെയ്യാനായി മുഖ്യമന്ത്രി വിളിച്ച യോഗത്തിനെതിരെ അദ്ദേഹം രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചു.
മുഖ്യമന്ത്രിക്ക് വേണ്ടപ്പെട്ട ബിസിനസുകാരെ മാത്രമാണ് ചര്‍ച്ചയ്ക്ക് വിളിച്ചതെന്നും സാധാരണക്കാരായ പാവപ്പെട്ടവരെ മറന്നുവെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശനം ഉന്നയിച്ചു. ഇതുസംബന്ധിച്ച് നിയമസഭയില്‍ മുഖ്യമന്ത്രി ചര്‍ച്ച നടത്താത്തതിനെയും അദ്ദേഹം വിമര്‍ശിച്ചു.
സംസ്ഥാനത്ത് ഗുണ്ടകള്‍ അഴിഞ്ഞാടുകയാണെന്നും അടിക്കടിയുണ്ടാകുന്ന പൊലീസ് പ്രവൃത്തികള്‍ സര്‍ക്കാരിന്റെ വീഴ്ചയെയാണ് ചൂണ്ടിക്കാട്ടുന്നതെന്നും അദ്ദേഹം ആരോപണം ഉന്നയിച്ചു.
Keywords: V.D Satheesan, Government, Silverline
COMMENTS