M.Sivsankar back to service
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ ജോലിയില്‍ തിരികെ പ്രവേശിച്ചു. അതേസമയം ശിവശങ്കര്‍ ഏതു വകുപ്പിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. തീരുമാനം ഉടനുണ്ടാകുമെന്നാണ് സൂചന.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് എം.ശിവശങ്കറിന്റെ സസ്പെന്ഷന് പിന്‍വലിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങിയത്. 2023 ജനുവരി 24 വരെയാണ് ശിവശങ്കറിന്റെ സര്‍വീസ് കാലാവധി.
സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധത്തെ തുടര്‍ന്ന് 2020 ജൂലയ് ആറിനാണ് ശിവശങ്കറെ ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തത്. ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതിയുടെ ശുപാര്‍ശയെ തുടര്‍ന്നാണ് ഇപ്പോള്‍ സസ്പെന്ഷന് പിന്‍വലിച്ചിരിക്കുന്നത്.
Keywords: M.Sivasankar, Service, Suspension
COMMENTS