vaccination in schools
തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകളില്‍ വാക്സിനേഷന് സൗകര്യം ഏര്‍പ്പെടുത്തിയതായി വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. 500 കുട്ടികളില്‍ കൂടുതലുള്ള സ്കൂളുകളിലാണ് വാക്സിനേഷന് സൗകര്യം ഒരുക്കിയിരിക്കുന്നത്.
നിലവില്‍ 967 സ്കൂളുകളിലാണ് വാക്സിനേഷന് സൗകര്യം ഒരുക്കിയിരിക്കുന്നത്. 8.14 ലക്ഷം കുട്ടികള്‍ക്കാണ് വാക്സിന് നല്‍കേണ്ടത്. ബുധനാഴ്ച മുതല്‍ കുട്ടികള്‍ക്ക് വാക്സിന് നല്കിത്തുടങ്ങുമെന്നും മന്ത്രി വ്യക്തമാക്കി.
51 ശതമാനം കുട്ടികള്‍ക്ക് ആദ്യ ഡോസ് വാക്സിന് നല്‍കിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. രക്ഷിതാക്കളുടെ അനുമതിയോടെ മാത്രമേ കുട്ടികള്‍ക്ക് വാക്സിന് നല്‍കൂയെന്നും വാക്സിനേഷന് പരിസരത്ത് ആംബുലന്‍സ് സൗകര്യമൊരുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് കോവിഡ് ശക്തമാകുന്ന സാഹചര്യത്തില്‍ സ്കൂളുകളില്‍ ജാഗ്രത കര്‍ശനമാക്കണമെന്നും മന്ത്രി വ്യക്തമാക്കി.
Keywords: Schools, Minister, Vaccination
COMMENTS