child missing issue
കോട്ടയം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ സുരക്ഷാ ജീവനക്കാരിക്ക് സസ്‌പെന്‍ഷന്‍. സുരക്ഷാ ചുമതലയില്‍ വീഴ്ച സംഭവിച്ചു എന്നു ചൂണ്ടിക്കാട്ടിയാണ് നടപടി.
എന്നാല്‍ സുരക്ഷയില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്നും ജാഗ്രതക്കുറവുണ്ടായെന്നുമാണ് ആശുപത്രി ഉന്നതതല അന്വേഷണ റിപ്പോര്‍ട്ട്.
അതേസമയം കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ നീതുവിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോട്ടയം ജില്ലാ ജയിലിലേക്ക് മാറ്റി. ഇവര്‍ക്കെതിരെ പത്തു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന മനുഷ്യക്കടത്ത്, ആള്‍മാറാട്ടം, തട്ടിക്കൊണ്ടുപോകല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
Keywords: Kottayam medical college, Child missing case, Suspension

COMMENTS