Kanam Rajendran about Lokayukta ordinance
തിരുവനന്തപുരം: മന്ത്രിസഭ പാസാക്കിയ ലോകായുക്ത ഓര്‍ഡിനന്‍സില്‍ എതിര്‍പ്പുമായി കാനം രാജേന്ദ്രന് രംഗത്ത്. അടുത്തു തന്നെ നിയമസഭ ചേരാനിരിക്കെ ഓര്‍ഡിനന്‍സിന്റെ ആവശ്യമില്ലായിരുന്നെന്നും ഇതിനായി രാഷ്ട്രീയ കൂടിയാലോചന നടന്നിട്ടില്ലെന്നും സഭയില്‍ അവതരിപ്പിക്കുകയാണ് വേണ്ടിയിരുന്നതെന്നും കാനം വ്യക്തമാക്കി.
സഭയില്‍ ബില്ലായി അവതരിപ്പിക്കുകയായിരുന്നെങ്കില്‍ എല്ലാവര്ക്കും വിഷയത്തില്‍ അഭിപ്രായം പറയാമായിരുന്നെന്നും കാനം വ്യക്തമാക്കി. അതേസമയം ഓര്‍ഡിനന്‍സിനെതിരെ പ്രതിപക്ഷത്തുനിന്നടക്കം വ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു.
ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്ക്കരുതെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് ഗവര്‍ണര്‍ക്ക് കത്തയച്ചിരുന്നു. മന്ത്രിസഭയിലടക്കം വിശദമായി ചര്‍ച്ചചെയ്യാതെയാണ് നിയമ ഭേദഗതി കൊണ്ടുവന്നതെന്നും ആരോപണം ഉയര്‍ന്നുവന്നിട്ടുണ്ട്.
Keywords: Kanam Rajendran, Lokayukta ordinance, Government
COMMENTS