Home quarantine
തിരുവനന്തപുരം: വിദേശരാജ്യങ്ങളില്‍ നിന്നെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും കേന്ദ്ര മാര്‍ഗനിര്‍ദ്ദേശ പ്രകാരം ഏഴു ദിവസം ക്വാറന്റൈന് നിര്‍ബന്ധമാക്കുമെന്നും എട്ടാം ദിവസം ആര്.ടി.പിസി.ആര് പരിശോധന നടത്തുമെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ്.
ആര്.ടി.പിസി.ആര് പരിശോധനയില്‍ നെഗറ്റീവായാല്‍ വീണ്ടും ഏഴു ദിവസം സ്വയം നിരീക്ഷണത്തില്‍ തുടരണമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. ഹോം ക്വാറന്റൈന് വ്യവസ്ഥകള്‍ കര്‍ശനമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ലോ റിസ്ക്ക് രാജ്യങ്ങളില്‍ നിന്നും ഹൈ റിസ്ക്ക് രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്കും ഇത് ബാധകമാണെന്ന് മന്ത്രി വ്യക്തമാക്കി. നേരത്തെ ലോ റിസ്ക്ക് രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് സ്വയം നിരീക്ഷണമാണ് അനുവദിച്ചിരുന്നത്. എന്നാല്‍ സംസ്ഥാനത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ച 280 പേരില്‍ 180 പേരും ലോ റിസ്ക്ക് രാജ്യങ്ങളില്‍ നിന്ന് എത്തിയവരായതിനാലാണ് നടപടി.
Keywords: Home quarantine, International passengers, Mandatory
COMMENTS