High court is about k rail
തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതി വിഷയത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ജനങ്ങളെ ഭീഷണിപ്പെടുത്തിയല്ല സില്‍വര്‍ലൈന്‍ പോലുള്ള പദ്ധതികള്‍ നടപ്പിലാക്കേണ്ടതെന്ന് ഹൈക്കോടതി വ്യക്തമാക്കി.
സര്‍വേ നടത്തുന്നതിന് കോടതി എതിരല്ലെന്നും എന്നിരുന്നാലും പോര്‍വിളിച്ച് നടത്തേണ്ട പദ്ധതിയല്ല സില്‍വര്‍ലൈന്‍ പദ്ധതിയെന്നും ഹൈക്കോടതി വ്യക്തമാക്കി.
വീടുകളിലേക്കുള്ള പ്രവേശനം പോലും തടഞ്ഞ് കല്ലുകള്‍ സ്ഥാപിക്കുന്നത് അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി കെ.റെയില്‍ എന്നു രേഖപ്പെടുത്തിയ കല്ലുകള്‍ സ്ഥാപിക്കുന്നത് വിലക്കുകയും ചെയ്തു. ഈ വിഷയത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്നും കോടതിയെ ഇരുട്ടില്‍ നിര്‍ത്തരുതെന്നും കോടതി വ്യക്തമാക്കി.
Keywords: High court, K rail, Central government
COMMENTS