actress attacked case in high court
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് കോടതി നടപടി. ഇതോടെ കേസില്‍ ദിലീപിന്റെ അറസ്റ്റിനുള്ള വിലക്കും വെള്ളിയാഴ്ച വരെ നീളും.
പ്രോസിക്യൂഷന് തന്നെ ഇന്ന് കോടതിയോട് കൂടുതല്‍ സമയം ആവശ്യപ്പെട്ടിരുന്നു. കേസില്‍ ദിലീപ്, സഹോദരന് അനൂപ്, സഹോദരി ഭര്‍ത്താവ് സൂരജ്, ബന്ധു അപ്പു, സുഹൃത്ത് എന്നിവരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയാണ് വെള്ളിയാഴ്ചത്തേക്ക് മാറ്റിയത്.
Keywords: High court, Bail, Dileep, Arrest
COMMENTS