Fire at Thiruvananthapuram
തിരുവനന്തപുരം: തിരുവനന്തപുരത്ത് വന്‍ അഗ്നിബാധ. കിള്ളിപ്പാലത്ത് പി.ആര്.എസ് ആശുപത്രിക്ക് സമീപമുള്ള ആക്രി ഗോഡൗണിലാണ് തീപിടുത്തമുണ്ടായത്. ഇന്ന് ഉച്ചയോടെയാണ് ഗോഡൗണിന് തീപിടിച്ചത്. തീപിടിക്കാനുള്ള കാരണം വ്യക്തമല്ല. തീ ഇതുവരെ നിയന്ത്രണ വിധേയമായിട്ടില്ല.
സ്ഥലത്ത് പുക കൊണ്ട് മൂടിയിരിക്കുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്കരമാകാനാണ് സാധ്യത. ആശുപത്രി സംഭവസ്ഥലത്തു നിന്നും 50 മീറ്റര്‍ അകലെ മാത്രമാണുള്ളത്. സ്ഥലത്ത് കൂടുതല്‍ ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ എത്തിച്ച് തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
Keywords: Fire, Thiruvananthapuram, Near PRS hospital
COMMENTS