E. N Suresh Babu has been appointed as CPM Palakkad district secretary. Kollam district secretary Sudevan also decided to continue
കൊല്ലം : സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയായി ഇ. എന്‍ സുരേഷ് ബാബുവിനെ നിശ്ചയിച്ചു. കൊല്ലം ജില്ലാ സെക്രട്ടറിയായി എസ്. സുദേവന് തുടരുന്നതിനും തീരുമാനമായി.
കൊല്ലം ജില്ലാ കമ്മിറ്റിയില്‍ 16 പുതുമുഖങ്ങള്‍ എത്തിയപ്പോള്‍ 12 പേരെ ഒഴിവാക്കി.
സംസ്ഥാന യുവജന കമ്മിഷന് ചെയര്‍പേഴ്സണ്‍ ചിന്താ ജെറോം, കൊട്ടാരക്കര മുന്‍ എംഎല്‍എ ഐഷാ പോറ്റി, മുന്‍ മേയര്‍ സബിതാ ബീഗം എന്നിവര്‍ ജില്ലാ കമ്മിറ്റിയില്‍ എത്തി.
എസ് സുദേവന് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് ഒരു വിഭാഗം പറഞ്ഞുവെങ്കിലും സംസ്ഥാന നേതൃത്വം അദ്ദേഹത്തെ പിന്തുണച്ചു.
മൂന്ന് ടേം പൂര്‍ത്തിയാക്കിയ സി കെ രാജേന്ദ്രനെ മാറ്റിയാണ് പാലക്കാട്ട് ഇ. എന്‍ സുരേഷ് ബാബുവിനെ നിശ്ചയിച്ചത്.
ചിറ്റൂര്‍ മുന്‍ ഏരിയാ സെക്രട്ടറിയാണ് സുരേഷ് ബാബു. എംഎല്‍എമാരായ കെ.ശാന്തകുമാരി, പി.പി സുമോദ്, ഡിവൈഎഫ്ഐ നേതാവ് റിയാസുദ്ദീന്‍, കെ ബിനുമോള്‍, കെ.നന്ദകുമാര്‍, സി.കെ ചാമുണ്ണി എന്നിവരും കമ്മിറ്റിയിലെത്തി.
നിലവിലെ കമ്മിറ്റിയില്‍ നിന്ന് 14 പേരെ ഒഴിവാക്കുകയും ചെയ്തു. ആകെ 44 അംഗങ്ങളാണ് ജില്ലാ കമ്മിറ്റിയില്‍ ഉള്ളത്. ഇതില്‍ നാലുപേര്‍ വനിതകളാണ്. ടി എം ശശി, കെ എസ് സലീഖ, എസ് അജയകുമാര്‍, കെ എന്‍ ഉണ്ണികൃഷ്ണന് എന്നിവര്‍ ജില്ലാ കമ്മിറ്റിയിലെ പുതുമുഖങ്ങളാണ്. ജില്ലാ കമ്മിറ്റിയില്‍ നിന്ന് നേരത്തേ മാറ്റിനിര്‍ത്തപ്പെട്ട എ. പ്രഭാകരനും തിരിച്ചെത്തി.
മമ്മിക്കുട്ടി, സി.കെ രാജേന്ദ്രന്, ഇ.എന്‍ സുരേഷ് ബാബു, പി. കെ. ശശി, എന്‍ ഉണ്ണികൃഷ്ണന്, വി. ചെന്താമരാക്ഷന്, ടി എം ശശിവി. കെ. ചന്ദ്രന്, എസ് അജയകുമാര്‍, കെഎസ് അലീഖ, എ പ്രഭാകരന് എന്നിവര്‍ ഉള്‍പ്പെട്ട 11 അംഗ ജില്ലാ സെക്രട്ടറിയേറ്റിനും സമ്മേളനം രൂപം നല്കി.
Summary: E. N Suresh Babu has been appointed as CPM Palakkad district secretary. Kollam district secretary Sudevan also decided to continue.
COMMENTS