Dileep's anticipatory bail in high court
കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ഹൈക്കോടതി നാളെ വിധി പറയും. കേസിന്റെ വാദം പൂര്‍ത്തിയായി. കേസ് വീണ്ടും വിധി പറയാനായി നാളെ ഉച്ചയ്ക്ക് 1.45 ന് പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി.
അന്വേഷണവുമായി ബന്ധപ്പെട്ട് ദിലീപ് സഹകരിക്കുന്നില്ലെന്നും ജാമ്യം അനുവദിക്കുന്നത് തെറ്റായ കീഴ് വഴക്കം ഉണ്ടാക്കുമെന്നും കസ്റ്റഡിയില്‍ ചോദ്യംചെയ്യേണ്ടത് അത്യവശ്യമാണെന്നും പ്രോസിക്യൂഷന് വ്യക്തമാക്കി.
ഫോണുകള്‍ മുംബൈയിലേക്ക് അയച്ചത് കേസ് അട്ടിമറിക്കാനാണെന്നും ഫോണ്‍ വിവരങ്ങള്‍ ലഭിച്ചത് സി.ഡി.ആര്, ഐഎംഇ രേഖകള്‍ വച്ചാണെന്നും അതിനാല്‍ ദിലീപിന് ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന് വാദിച്ചു.
Keywords: High court, Bail, Tomorrow, Prosecution
COMMENTS