CPM Thiruvananthapuram district congress is against government
തിരുവനന്തപുരം: തുടര്‍ഭരണം പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ലെന്ന് സി.പി.എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം. ഒന്നാം പിണറായി സര്‍ക്കാരുമായി താരതമ്യം ചെയ്യുമ്പോള്‍ പുതിയ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പോരെന്ന് മിക്ക ഏരിയകളില്‍ നിന്നുമെത്തിയ പ്രതിനിധികള്‍ ആക്ഷേപമുന്നയിച്ചു.
ആഭ്യന്തര വകുപ്പിന്റെയും ആരോഗ്യവകുപ്പിന്റെയും തദ്ദേശഭരണ വകുപ്പിന്റെയും പ്രവര്‍ത്തനങ്ങളില്‍ വീഴ്ചയുണ്ടെന്നും കെ.റെയിലുമായി ബന്ധപ്പെട്ട് ഉയരുന്ന വിമര്‍ശനങ്ങള്‍ പ്രതിരോധിക്കാനാവുന്നില്ലെന്നും വിമര്‍ശനമുണ്ടായി.
Keywords: CPM, Government, Criticize
COMMENTS