CPM mega thiruvathira
തിരുവനന്തപുരം: സി.പി.എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടന്ന മെഗാ തിരുവാതിരയ്ക്കെതിരെ കേസ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാണ് അഞ്ഞൂറിലധികം പേര്‍ക്കെതിരെ പാറശാല പൊലീസ് കേസെടുത്തത്.
സി.പി.എം സീനിയര്‍ നേതാക്കളായ എം.എ ബേബി, ആനാവൂര്‍ നാഗപ്പന് എന്നിവരടക്കം പങ്കെടുത്ത ചടങ്ങിലാണ് 550 ലേറെ വനിതകളുടെ മെഗാ തിരുവാതിര നടന്നത്.
ഇതിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. കോവിഡ് വ്യാപനം വീണ്ടും ശക്തമാകുന്ന സാഹചര്യത്തില്‍ പൊതുപരിപാടിയില്‍ 150 പേരില്‍ കൂടുതല്‍ പങ്കെടുക്കരുതെന്നുള്ള സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കെയാണ് ഭരിക്കുന്ന പാര്‍ട്ടി തന്നെ ഇങ്ങനെയൊരു പരിപാടി സംഘടിപ്പിച്ചതെന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.
Keywords: CPM mega thiruvathira, Thiruvananthapuram, 550 people
COMMENTS