Covid cases decreases
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2.3 ലക്ഷം പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യവകുപ്പ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.5 ശതമാനമാണ്. 3,35,939 പേര് രോഗമുക്തരായിട്ടുണ്ട്.
കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് കോവിഡ് ബാധിച്ചവരുടെ എണ്ണത്തില്‍ കുറവുണ്ടെങ്കിലും മരിച്ചവരുടെ എണ്ണം 871 ആണ്.
മൂന്നാം തരംഗത്തിലെ ഏറ്റവും ഉയര്‍ന്ന മരണനിരക്കാണിത്. കോവിഡ് കേസുകളില്‍ ആറു ശതമാനത്തോളം കുറവുണ്ടെന്നത് ആശ്വാസകരമാണെങ്കിലും മരണനിരക്ക് ഉയരുന്നത് ആശങ്കപ്പെടുത്തുന്നുമുണ്ട്.
Keywords: Covid cases, India, Death rate
COMMENTS