Health Minister Veena George said that Covid cases are on the rise in Kerala every day and everyone should be extra vigilant
സ്വന്തം ലേഖകന്‍
തിരുവനന്തപുരം : കേരളത്തില്‍ പ്രതിദിന കോവിഡ് കേസുകള്‍ കുതിച്ചുയരുകയാണെന്നും ആരില്‍ നിന്നും രോഗം പകരാവുന്ന സ്ഥിതിയാണെന്നും എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
പ്രതിദിന രോഗബാധ 22,000 കടന്നിരിക്കുന്നു. അതീവ ജാഗ്രത വേണം. രണ്ടാം തരംഗം താഴ്ന്നതിനു ശേഷം കേസുകള്‍ ഡിസംബര്‍ 26ന് 1824 വരെ കുറഞ്ഞിരുന്നു. പക്ഷേ, ക്രിസ്മസ്, ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്കു പിന്നാലെ പെട്ടെന്ന് കേസുകള്‍ വര്‍ധിച്ചു.
ജനുവരി ഏഴിന് അയ്യായിരത്തിനു മുകളിലെത്തിയെങ്കില്‍ കേവലം 10 ദിവസം കൊണ്ട് നാലിരട്ടിയിലധികമായിരിക്കുന്നു.
ഇനിയും കേസുകള്‍ കുത്തനെ ഉയരാതിരിക്കാന്‍ എല്ലാവരും ജാഗ്രത പാലിക്കണം. ആരില്‍ നിന്നും ആര്‍ക്കും രോഗം പകരുന്ന അവസ്ഥയാണ്. സ്വയം സുരക്ഷയാണ് ഏറ്റവും പ്രധാനമായ രക്ഷാമാര്‍ഗം. പൊതുസ്ഥലങ്ങളില്‍ ഇറങ്ങുന്നവര്‍ എന്‍ 95 മാസ്കോ, ഡബിള്‍ മാസ്കോ കൃത്യമായി ധരിക്കണം.
കഴിഞ്ഞ ആഴ്ചയുമായി തുലനം ചെയ്യുമ്പോള്‍ പുതിയ കോവിഡ് കേസുകളില്‍ ഏകദേശം 60,161 എണ്ണത്തിന്റെ വര്‍ധന വന്നിരിക്കുന്നു. അതായത് പുതിയ കേസുകളുടെ വളര്‍ച്ച നിരക്ക് 182 ശതമാനത്തിലധികമായിരിക്കുന്നു.
ഇപ്പോള്‍ ചികിത്സയിലുള്ള രോഗികള്‍ 160 ശതമാനവും, ആശുപത്രികളിലെ രോഗികള്‍ 41 ശതമാനവും, ഫീല്‍ഡ് ആശുപത്രികളിലെ രോഗികള്‍ 90 ശതമാനവും, ഐസിയുവിലെ രോഗികള്‍ 21 ശതമാനവും, വെന്റിലേറ്ററിലെ രോഗികള്‍ 6 ശതമാനവും, ഓക്സിജന്‍ കിടക്കകളിലെ രോഗികള്‍ 30 ശതമാനവും കൂടിയിരിക്കുന്നു.
വൃദ്ധര്‍ക്കും അനുബന്ധ രോഗമുള്ളവര്‍ക്കും കോവിഡ് ബാധിച്ചാല്‍ പെട്ടന്ന് ഗുരുതരമാകാം. രോഗികളുടെ എണ്ണം ഇനിയും ഉയര്‍ന്നാല്‍ ആശുപത്രികളിലെത്തുന്ന രോഗികളുടെ എണ്ണവും ഗുരുതരാവസ്ഥയിലെ രോഗികളുടെ എണ്ണവും മരണവും കൂടും. ഇത് ആശുപത്രി സംവിധാനങ്ങളെ തന്നെ സമ്മര്‍ദ്ദത്തിലാക്കും, മന്ത്രി പറഞ്ഞു.
* പൊതു ചടങ്ങുകള്‍ മാര്‍ഗനിര്‍ദേശപ്രകാരം മാത്രം നടത്തുക.
* ആളുകളെ എല്ലായിടത്തും കഴിയുന്നത്ര കുറയ്ക്കണം.
* പനിയും രോഗലക്ഷണങ്ങളുള്ളവരും മറച്ചുവച്ച് പൊതു ഇടങ്ങളില്‍ ഇറങ്ങരുത്.
* രോഗലക്ഷണങ്ങളുള്ളവര്‍ കോവിഡ് പരിശോധന നടത്തണം.
* ഓഫീസുകളിലും സ്ഥാപനങ്ങളിലും എല്ലാവരും ശരിയായി മാസ്ക് ധരിക്കണം.
* ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കരുത്.
* കൈ കഴുകുന്ന സ്ഥലങ്ങളില്‍ തിരക്ക് കൂട്ടരുത്.
* അടച്ചിട്ട സ്ഥലങ്ങള്‍ രോഗ വ്യാപനത്തിന് കാരണമാകും.
* ജനലുകളും വാതിലുകളും തുറന്നിടണം.
* കടകളിലും ഷോപ്പിംഗ് മാളുകളിലും പോകുന്നവര്‍ മാസ്ക് താഴ്ത്തരുത്.
Summary: Health Minister Veena George said that Covid cases are on the rise in Kerala every day and everyone should be extra vigilant.
COMMENTS