Congress cyber groups mocked Chief Minister Pinarayi Vijayan, who flew to Dubai from the US with his pants and shirt changed to his usual dress
തിരുവനന്തപുരം : പതിവു വേഷമായ മുണ്ടും ഷര്‍ട്ടും മാറ്റി പാന്റ് ഇ്ന്ഷര്ട്ടുമായി അമേരിക്കയില്‍ നിന്നു ദുബായില്‍ പറന്നിറങ്ങിയ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ചു കോണ്‍ഗ്രസ് സൈബര്‍ ഗ്രൂപ്പുകള്‍.
ഏതു വേഷം ധരിക്കണമെന്നത് വ്യക്തിയുടെ സ്വാതന്ത്ര്യമാണെങ്കിലും നേരത്തേ കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റിയെ പാന്റിട്ടതിന് അപഹസിച്ച പി ജയരാജന്റെയും എം വി ജയരാജന്റെയും വീഡിയോ ശകലങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ഇപ്പോള്‍ കോണ്‍ഗ്രസ് ഗ്രൂപ്പുകളില്‍ പിണറായിയെ അപസിക്കുന്നത്.
കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണയാണ് പിണറായിയെ അപഹസിക്കുന്ന വീഡിയോ ആദ്യം പുറത്തുവിട്ടത്. വൈകാതെ ഇത് കോണ്‍ഗ്രസ് ഗ്രൂപ്പുകളില്‍ വൈറലാവുകയായിരുന്നു. കെ റെയില്‍ സമരത്തിനാണ് റിജില്‍ പാന്റിട്ട് എത്തിയത്. ഇതിനെ ജയരാജന്മാര് കണക്കറ്റ് കളിയാക്കുന്നുണ്ടായിരുന്നു. ഈ വീഡിയോയാണ് ഇപ്പോള്‍
ഇത് എന്നെ ഉദ്ദേശിച്ചാണ്
എന്നെ തന്നെ ഉദ്ദേശിച്ചാണ്
എന്നെ മാത്രം ഉദ്ദേശിച്ചാണ്
എന്ന കുറിപ്പോടെ ബിന്ദു കൃഷ്ണ പോസ്റ്റു ചെയ്തത്.
യുഎഇ സര്‍ക്കാരിന്റെ ക്ഷണിതാവായാണ് പിണറായി ദുബായിലെത്തിയതെന്നാണ് ഔദ്യോഗിക ഭാഷ്യം. അമേരിക്കയിലെ ചികിത്സ കഴിഞ്ഞു പിണറായി ദുബായില്‍ ഇറങ്ങിയത് എക്സ്പോ 2020യില്‍ കേരള വീക്കുമായി ബന്ധപ്പെട്ട പവലിയന് ഉദ്ഘാടനം ചെയ്യുന്നതിനു കൂടിയാണ്.
ദുബായ് വിമാനത്താവളത്തിലെത്തിയ പിണറായിയേയും ഭാര്യ കമലയെയും ദുബായിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഡോക്ടര്‍ അമന് പുരി സ്വീകരിച്ചു.
ഫെബ്രുവരി 4,5,6 തിയതികളില്‍ നടക്കുന്ന വിവിധ പരിപാടികളില്‍ പങ്കെടുത്തശേഷം ഏഴിന് പിണറായി കേരളത്തിലേക്കു തിരിക്കും.
COMMENTS