ADGP S Sreejith has said that there is clear evidence against actor Dileep and others in the case of trying to endanger the investigating officers
സ്വന്തം ലേഖകന്‍
കൊച്ചി : നടിയെ പീഡിപ്പിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ നടന് ദിലീപ് ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരേ വ്യക്തമായ തെളിവുകളുണ്ടെന്ന് എഡിജിപി എസ് ശ്രീജിത്ത്.
ഇനിയും വേണ്ടുന്ന തെളിവുകള്‍ അന്വേഷിച്ച് ശേഖരിക്കും. സത്യസന്ധമായ അന്വേഷണം കേസില്‍ നടത്തുമെന്നും ശ്രീജിത്ത് കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
ചോദ്യംചെയ്യുമ്പോള്‍ പ്രതിയുടെ നിസഹകരണവും തെളിവായി മാറും. മറ്റൊരു രീതിയില്‍ അതു പൊലീസിന് സഹായകരമാകും. ദിലീപ് നിസ്സഹകരിച്ചാല്‍ കോടതിയെ അറിയിക്കും. കോടതി നിര്‍ദേശം അനുസരിച്ചാണ് ചോദ്യംചെയ്യല്‍ നടക്കുന്നതെന്നും ശ്രീജിത് പറഞ്ഞു.
കോടതിയില്‍ സമര്‍പ്പിച്ച തെളിവുകള്‍ എന്തെന്ന് പറയാന്‍ കഴിയില്ല. ചോദ്യം ചെയ്യലിന് കൂടുതല്‍ സമയം ആവശ്യമെങ്കില്‍ കോടതിയോട് ആവശ്യപ്പെടും. കേസില്‍ പറയപ്പെടുന്ന വിഐപി ആരാണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. നടിയെ ആക്രമിച്ച കേസില്‍ കൂറുമാറിയവരുടെ വിശദ വിവരങ്ങള്‍ ശേഖരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചോദ്യം ചെയ്യലിന്റെ പുരോഗതി ശ്രീജിത്തും ക്രൈംബ്രാഞ്ച് ഐജി ഗോപേഷ് അഗര്‍വാളും ചേര്‍ന്ന് വിലയിരുത്തി. കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസില്‍ അഞ്ച് പ്രതികളെയും പ്രത്യേകമായാണ് ചോദ്യം ചെയ്യുന്നത്. ദിലീപിനെ കൂടാതെ ഡ്രൈവര്‍ അപ്പു, ബൈജു ചെങ്ങമനാട്, അനൂപ്, സുരാജ് എന്നിവരാണ് മറ്റുപ്രതികള്‍.
Summary: ADGP S Sreejith has said that there is clear evidence against actor Dileep and others in the case of trying to endanger the investigating officers in the case of torturing the actress.
COMMENTS