Case against Valsan Thillangeri
കണ്ണൂര്‍: പ്രകോപനപരമായി മുദ്രാവാക്യം മുഴക്കിയതിന് ഹിന്ദു ഐക്യവേദി നേതാവ് വത്സന് തില്ലങ്കേരിക്കെതിരെ പൊലീസ് കേസെടുത്തു. പ്രകോപനപരമായ മുദ്രാവാക്യം മുഴക്കല്‍, കലാപത്തിന് ആഹ്വാനം ചെയ്യല്‍, മാര്‍ഗതടസ്സം സൃഷ്ടിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് തില്ലങ്കേരിക്കെതിരെ ചുമത്തിയിരിക്കുന്നത്.
കണ്ണൂര്‍ ബാങ്ക് റോഡ് മുതല്‍ സ്റ്റേഡിയം കോര്‍ണര്‍ വരെ നടന്ന ഹിന്ദു ഐക്യവേദിയുടെ പ്രകടനത്തിനിടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രകടനത്തിന്റെ സമാപന സമ്മേളനത്തില്‍ തില്ലങ്കേരി നടത്തിയ പ്രസംഗവും വിവാദമായിരുന്നു.
Keywords: Police case, Valsan Thillangeri, kannur
COMMENTS