Bangalore FC thrashed Kerala Blasters by one goal in the ISL. In the 56th minute, Roshan Nowrem's free kick deflected the Blasters goal post
തിലക് മൈതാന്‍: കോവിഡിന്റെ പിടിയില്‍ നിന്നു മോചിതരായി ഐഎസ്എല്‍ കളത്തിലിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സിനെ ഒരു ഗോളിന് ബംഗളൂരു എഫ്സി വീഴ്ത്തി.
തുടര്‍ച്ചയായ പത്താം മത്സരത്തിനുശേഷമാണ് കേരളം തോല്‍വിയുടെ കയ്പ്പറിയുന്നത്. 12 കളിയില്‍ 20 പോയിന്റുമായി ബ്ളാസ്റ്റേഴ്സ് പട്ടികയില്‍ മൂന്നാമതാണ്. 14 കളിയില്‍ 20 പോയിന്റുമായി ബംഗളൂരു നാലാം സ്ഥാനത്തേയ്ക്ക് എത്തുകയും ചെയ്തു.
തുടക്കത്തില്‍ നന്നായി കളിച്ച ബ്ലാസ്റ്റേഴ്സ് പിന്നെ നിറം മങ്ങി. നല്ല ഒരു അവസരവും ബ്ളാസ്റ്റേഴ്സിനു സൃഷ്ടിക്കാനായില്ലെന്നതും എടുത്തുപറയേണ്ടതാണ്.
മുന്നേറ്റ നിരയില്‍ അല്‍വാരോ വാസ്കസിനു കിട്ടിയ അവസരങ്ങള്‍ ഒന്നും ലക്ഷ്യത്തിലെത്തിക്കാനായില്ല. കോവിഡ് നിമിത്തം ബ്ലാസ്റ്റേഴ്സിന്റെ രണ്ട് മത്സരങ്ങള്‍ മാറ്റിവച്ചിരുന്നു.
അമ്പത്താറാം മിനിറ്റില്‍ റോഷന് നവോറെമിന്റെ ഫ്രീകിക്ക് ബ്ലാസ്റ്റേഴ്സ് വല തുളയ്ക്കുകയായിരുന്നു. ഒരു ഗോളിനു പരാജയം സമ്മതിച്ചതു തന്നെ ആശ്വാസം. അതിലേറെ ഗോള്‍ കേരളത്തിന്റെ വലയില്‍ വീഴേണ്ടതായിരുന്നു. ഭാഗ്യം തുണച്ചുവെന്നു ത ന്നെ പറയാം.
നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡുമായി ഫെബ്രുവരി നാലിനാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത കളി.
COMMENTS