ASI of Police MC Pramod, trampled a passenger on the train with his boots on his chest has been suspended from service
സ്വന്തം ലേഖകന്‍
കണ്ണൂര്‍: ട്രെയിനില്‍ യാത്രക്കാരനെ നെഞ്ചില്‍ ബൂട്ടിട്ടു ചവിട്ടി ഇറക്കിവിട്ട എ എസ് ഐ എം.സി. പ്രമോദിനെ സര്‍വീസില്‍ നിന്നു സസ്പെന്‍ഡ് ചെയ്തു.
യാത്രക്കാരനോട് മോശമായി പെരുമാറിയെന്ന് പ്രാഥമിക അന്വേഷണത്തില്‍ തന്നെ വ്യക്തമായതോടെയാണ് ഇന്റലിജന്‍സ് എഡിജിപി നടപടി സ്വീകരിച്ചത്.
പ്രമോദിനെ റെയില്‍വേയില്‍ നിന്നു മാറ്റും. റെയില്‍വേ അഡ്മിനിസ്ട്രേഷന് ഡിവൈ എസ്പിക്കാണ് സംഭവത്തില്‍ അന്വേഷണ ചുമതല.
മദ്യലഹരിയില്‍ ടിക്കറ്റില്ലാതെ സ്ത്രീകളുടെ അടുത്ത് ഇരുന്ന് യാത്രചെയ്ത യാത്രക്കാരനെ ചോദ്യം ചെയ്തതില്‍ തെറ്റില്ലെങ്കിലും കോച്ചിലൂടെ വലിച്ചിഴക്കുകയും മുഖത്തടിക്കുകയും ബൂട്ടിട്ട് നെഞ്ചില്‍ ചവിട്ടുകയും ചെയ്തത് മനുഷ്യത്വരഹിതമായ പ്രവൃത്തിയാണെന്ന് ഡിവൈ എസ്പിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ സംഭവത്തില്‍ കേസെടുത്ത മനുഷ്യാവകാശ കമ്മിഷന് ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്കാന് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. റെയില്‍വേ പൊലീസും സമാന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
റെയില്‍വേയുടെ പാലക്കാട് ഡിവിഷണല്‍ മാനേജര്‍ക്ക് ടിടിഇ കുഞ്ഞഹമ്മദ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്. യാത്രക്കാരായ സ്ത്രീകളുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് ഇടപെട്ടതെന്ന് ഈ റിപ്പോര്‍ട്ടില്‍ പറയുന്നു.
യാത്രക്കാരന് മദ്യപിച്ചിരുന്നെന്നും പ്രശ്നങ്ങളുണ്ടാക്കിയെന്നും കാട്ടി ഒരു സ്ത്രീ പൊലീസില്‍ പരാതി നല്കി. മാവേലി എക്സ്പ്രസില്‍ സ്ളീപ്പര്‍ ക്ളാസില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്തതിനാണ് ഇയാളെ പ്രമോദ് ബൂട്ടിട്ടു ചവിട്ടിയത്. ഈ ദൃശ്യങ്ങള്‍ യാത്രക്കാര്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ ഇട്ടതാണ് തെളിവായത്.
ക്രൂരമായ നെഞ്ചില്‍ ചവിട്ടുന്നതിന്റെയും മുഖത്തടിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നെങ്കിലും താന്‍ മാന്യത വിട്ടു പെരുമാറിയിട്ടില്ലെന്നാണ് പ്രമോദിന്റെ വിശദീകരണം.
COMMENTS