Actress attacked case
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം ആരംഭിച്ച് പൊലീസ്. സംവിധാകന് ബാലചന്ദ്രകുമാറിന്റെ നടന് ദിലീപിനെതിരെയുള്ള മൊഴിയെ തുടര്‍ന്നാണ് നടപടി. ഇതിനു മുന്നോടിയായി വിയ്യൂര്‍ ജയിലില്‍ തടവില്‍ കഴിയുന്ന പള്‍സര്‍ സുനിയെ പൊലീസ് വീണ്ടും ചോദ്യം ചെയ്യും.
തുടര്‍ന്നാകും ദിലീപിനെ ചോദ്യം ചെയ്യുക. ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ അടുത്ത ബന്ധമാണുള്ളതെന്ന ബാലചന്ദ്ര കുമാറിന്റെ മൊഴിയെ തുടര്‍ന്നാണ് നടപടി. ഇതിനു മുന്നോടിയായി അന്വേഷണസംഘം കോടതിയില്‍ അപേക്ഷ നല്‍കും. തുടരന്വേഷണത്തിന് പ്രത്യേകസംഘത്തെ നിയോഗിക്കാനും സാധ്യതയുണ്ട്.
Keywords: Actress attacked case, Police, Jail, Dileep
COMMENTS